Flash News

നസീമുദ്ദീന്‍ സിദ്ദീഖി പുതിയ പാര്‍ട്ടി രൂപീകരിച്ചു



ലഖ്‌നോ: ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യില്‍ നിന്നു പുറത്താക്കിയ നസീമുദ്ദീന്‍ സിദ്ദീഖി പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു. രാഷ്ട്രീയ ബഹുജന്‍ മോര്‍ച്ച എന്നാണ് പാര്‍ട്ടിയുടെ പേര്. വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംഘടിച്ചു നീങ്ങുന്നവര്‍ക്കെതിരേയാണ് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ രാഷ്ട്രീയ-സാമൂഹിക പ്രാതിനിധ്യമാണ് പുതിയ പാര്‍ട്ടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതുവഴി സാഹോദര്യവും മൈത്രിയും വളര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it