ernakulam local

നഷ്ടപരിഹാര തുകയില്‍നിന്ന് ആദായ നികുതി ഈടാക്കരുതെന്ന്

കൊച്ചി: മെട്രോ റെയിലിന് സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കു നല്‍കുന്ന നഷ്ടപരിഹാര തുകയില്‍നിന്ന് ആദായ നികുതി ഈടാക്കരുതെന്നാവശ്യപ്പെട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ അപ്പീല്‍ ഹരജി.
സ്ഥലം വിട്ടു കൊടുക്കുന്നവരില്‍നിന്ന് ഉറവിടത്തിലെ നികുതി ഈടാക്കണമെന്ന 1961ലെ ഇന്‍കംടാക്‌സ് നിയമത്തില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് പ്രൊജക്ട് ഡയറക്ടര്‍ മഹേഷ് കുമാര്‍ ഹരജി നല്‍കിയിരിക്കുന്നത്. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ നല്‍കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിലെ സുതാര്യതയും മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് 2013ലെ നിയമത്തിന്റെ 96ാം വകുപ്പനുസരിച്ച് വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാര തുകയില്‍നിന്ന് നികുതി ഈടാക്കരുതെന്ന വ്യവസ്ഥയുണ്ട്. 1961ലെ ഇന്‍കംടാക്‌സ് നിയമ പ്രകാരം മെട്രോ റെയില്‍ കോര്‍പറേഷനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ കോര്‍പറേഷന്‍ നികുതി നല്‍കണം.
എന്നാല്‍ ഈ വ്യവസ്ഥ ഭൂ ഉടമകള്‍ അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ മെട്രോയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഐടി നിയമത്തില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് അപ്പീല്‍ ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it