kasaragod local

നഷ്ടപരിഹാരം വാങ്ങാന്‍ തങ്ങളില്ല; വിധി വന്നത് മരണശേഷം



കുണിയ: സ്വകാര്യ ബസില്‍ ക്ലീനറായി ജോലിചെയ്യുന്നതിനിടയില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചാലിങ്കാലിലെ അബ്ദുല്ലതങ്ങള്‍(48)ക്ക് കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം വാങ്ങാനായില്ല. ഇതിന് മുമ്പ് ഇദ്ദേഹത്തെ ജീവന്‍ തട്ടിയെടുത്തു. 2014 ജൂണ്‍ അഞ്ചിന് വൈകിട്ട് ഇദ്ദേഹം ജോലിചെയ്യുന്ന കണ്ണൂര്‍-മംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ചൊവ്വാഴ്ച രാവിലെയോടെയാണ് മരണപ്പെട്ടത്. ഇന്നലെ ഇദ്ദേഹത്തിന്റെ വാഹനാപകട കേസിന്റെ വിധി വൈകിട്ട് വന്നിരുന്നു. വാഹനാപകട തര്‍ക്കപരിഹാര കോടതി 18,22,800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. എന്നാല്‍ ജീവിതത്തില്‍ ഏറെ വേദനകള്‍ അനുഭവിച്ച് അബ്ദുല്ല തങ്ങള്‍ നഷ്ടപരിഹാരം വാങ്ങാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it