നഷ്ടപരിഹാരം കണക്കാക്കിയ രീതി തെറ്റ്: അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ലംഘനത്തിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യം കമ്പനി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കും.
കരാര്‍പ്രകാരം തുറമുഖ നിര്‍മാണത്തില്‍ പുരോഗതിയില്ലെന്ന് വിലയിരുത്തിയ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നഷ്ടപരിഹാരം കണക്കാക്കിയ രീതി തെറ്റാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. കരാര്‍ പ്രകാരം 2017 ഒക്ടോബര്‍ 24ന് വരെ കരാര്‍പ്രകാരമുള്ള പദ്ധതിയുടെ 25 ശതമാനം നിര്‍മാണം പൂര്‍ത്തിയായില്ലെന്ന സര്‍ക്കാരിന്റെ വാദം ശരിയല്ല. കരാര്‍പ്രകാരം നിലവിലുള്ള നിര്‍മാണ പുരോഗതി മതിയെന്നാണ് അദാനി ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്. കരാര്‍പ്രകാരം കഴിഞ്ഞ ഒക്‌ടോബര്‍ 24ന് പദ്ധതിയുടെ 25 ശതമാനം പൂര്‍ത്തിയാവണമായിരുന്നു. എന്നാല്‍, ഇതുണ്ടാവാത്ത സാഹചര്യത്തില്‍ ദിവസം 12 ലക്ഷം രൂപവച്ച് 18.96 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും സര്‍ക്കാരിന്റെ വ്യാഖ്യാനം നിയമപരമായി തെറ്റാണെന്നാണ് അദാനിയുടെ വാദം.
Next Story

RELATED STORIES

Share it