thrissur local

നഷ്ടത്തിലോടുന്ന റൂട്ടുകള്‍ പുനക്രമീകരിച്ചുള്ള സാമൂഹിക പ്രതിബദ്ധത മതിയെന്ന്

തൃശൂര്‍: നഷ്ടത്തിലോടുന്ന റൂട്ടുകള്‍ പുനഃക്രമീകരിച്ച ശേഷമുള്ള സാമൂഹിക പ്രതിബദ്ധയേ ഇനി മുതല്‍ കെഎസ്ആര്‍ടിസി കാട്ടേണ്ടതുള്ളൂവെന്ന് കെഎസ്ആര്‍ടിസി  എംഡി ടോമിന്‍ തച്ചങ്കരി.
തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു തച്ചങ്കരി. 30 ശതമാനം തൊഴിലാളികള്‍ കൊള്ളരുതാത്തവരെന്ന് താന്‍ പറഞ്ഞിട്ടില്ല. 16,000 െ്രെഡവര്‍മാരുണ്ടായിട്ടും അയ്യായിരം വണ്ടികള്‍ ഓടിക്കാന്‍ ജീവനക്കാരില്ലെന്നാണ് താന്‍ പറഞ്ഞത്. കെഎസ്ആര്‍ടിസി തങ്ങളുടെ സ്വന്തമാണെന്ന ചിന്ത ഭൂരിഭാഗം ജീവനക്കാര്‍ക്കുമില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നം.
റൂട്ട് ഷെഡ്യൂള്‍ അടക്കമുള്ള തീരുമാനങ്ങള്‍ ഇനി മുതല്‍ താഴെ തട്ടില്‍ നിന്നു മുകളിലേക്ക് വരണം. തൊഴിലാളികള്‍ക്കു വേണ്ടിയല്ല യാത്രക്കാര്‍ക്കു വേണ്ടിയാണ് കെഎസ്ആര്‍ടിസി ഓടുന്നതെന്ന ചിന്ത വേണം. നഷ്ടത്തിലോടുന്ന റൂട്ടുകള്‍ പുനഃക്രമീകരിച്ച് കൂടുതല്‍ യാത്രക്കാരുള്ള റൂട്ടില്‍ ഓടണം.
താന്‍ എംഡി ആയിരിക്കുന്നിടത്തോളം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ല. ഓരോ റൂട്ടും പൂര്‍ത്തിയാക്കുമ്പോള്‍ എത്ര ലാഭമുണ്ടാക്കി എത്ര നഷ്ടമുണ്ടാക്കിയെന്ന കുറിപ്പു കൂടി ഇനി മുതല്‍ ഓരോ ബസ് ജീവനക്കാരും നല്‍കണം. കെഎസ്ആര്‍ടിസി ലാഭത്തിലാക്കാമെന്ന് താനാര്‍ക്കും വാക്കു കൊടുത്തിട്ടില്ല.
എന്നാല്‍ ജീവനക്കാര്‍ സഹകരിച്ചാല്‍ നഷ്ടമില്ലാത്ത സര്‍വ്വീസ് നടത്താനും ശമ്പളം മുടങ്ങാതെ നല്‍കാനും സാധിക്കും. ജീവനക്കാരുടെ സൗകര്യം നോക്കി ട്രാന്‍ഫറും റൂട്ട് ഷെഡ്യൂളും ക്രമീകരിക്കുന്ന രീതി മാറുമെന്നും തച്ചങ്കരി പറഞ്ഞു. തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ മേധാവികള്‍, യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ മേധാവിയെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it