Alappuzha local

നഷ്ടത്തിലേക്കു കൂപ്പുകുത്തിയിട്ടും ബസ്സില്‍ യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍



അമ്പലപ്പുഴ: നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടും യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍.ആലപ്പുഴയില്‍ നിന്ന്് കരുമാടിയിലേക്ക് സര്‍വീസ് നടത്തിയ ആര്‍ആര്‍സി 513ാം നമ്പര്‍ കെ എസ്ആര്‍ടിസി ബസ്സിലെ ജീവനക്കാരാണ് പല സ്‌റ്റോപ്പിലും നിര്‍ത്താതെ പാഞ്ഞു പോയത്. ഇന്നലെ രാവിലെ വളഞ്ഞവഴി, കാക്കാഴം, ഇരട്ടക്കുളങ്ങര എന്നീ സ്‌റ്റോപ്പുകളില്‍ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് പെരുമഴയത്ത് ഈ ബസ് കാത്തുനിന്നത്. പതിവായി ഈ ബസ്സിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഇന്നലെ വിവിധ സ്‌റ്റോപ്പുകളിലും കാത്തുനിന്നെങ്കിലും പല സ്‌റ്റോപ്പുകളിലും നിര്‍ത്തതെ ഓടുകയായിരുന്നു ഈ ബസ്. വിരലിലെണ്ണാവുന്ന യാത്രക്കാരുമായി വന്ന ബസ്സ് യാത്രക്കാര്‍ കൈകാണിച്ചിട്ടും നിര്‍ത്താന്‍ തയാറായില്ല. ഇതു സംബന്ധിച്ച് യാത്രക്കാര്‍ കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കി. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതരും വ്യക്തമാക്കി. ഏറെ തിരക്കുള്ള സമയത്തും സ്‌റ്റോപ്പില്‍ നിന്ന്് യാത്രക്കാരെ കയറ്റാതെ കെ എസ്ആര്‍ടിസി ജീവനക്കാര്‍ ഈ രീതിയില്‍ പെരുമാറുന്നത് പതിവായിരിക്കുകയാണ്.
Next Story

RELATED STORIES

Share it