kozhikode local

നഷ്ടങ്ങള്‍ മാത്രം നല്‍കുന്ന ഹര്‍ത്താല്‍ ഒഴിവാക്കണം: ചര്‍ച്ചാ സംഗമം



കോഴിക്കോട്:  ഹര്‍ത്താലുകളില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കാലിക്കറ്റ് ചേംബറിന്റെ ആഭിമുഖ്യത്തില്‍  തുറന്ന ചര്‍ച്ച നടത്തി.  കാലിക്കറ്റ് ടവറില്‍ നടന്ന ചര്‍ച്ചയില്‍, മുന്നറിയിപ്പില്ലാതെ  പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ ഒഴിവാക്കണം എന്ന്്്് മിക്ക സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. പെട്ടെന്ന് പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകള്‍ ഒഴിവാക്കുകയും ഹര്‍ത്താലുകള്‍ അത്യാവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ രണ്ടു മണിക്കൂര്‍ നിശ്ചിത സമയം പ്രഖ്യാപിച്ചു കൊണ്ടുള്ള ഹര്‍ത്താലുകള്‍ മതിയെന്നും അഭിപ്രായമുണ്ടായി. ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് ക്രമേണ ഹര്‍ത്താലുകള്‍ പരിപൂര്‍ണ്ണമായി നിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അതിനു കാലിക്കറ്റ് ചേംബര്‍ മുന്‍കൈ എടുക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. 25ഓളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് ഐപ്പ് തോമസ് അധ്യക്ഷത വഹിച്ചു. ചേംബര്‍ സെക്രട്ടറി ഡോ. എ എം ഷെരീഫ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, കാലിക്കറ്റ് ചേംബര്‍ വൈസ് പ്രസിഡന്റ് ടി പി വാസു സംസാരിച്ചു.
Next Story

RELATED STORIES

Share it