നഷ്ടം 117.35 കോടി രൂപl ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്ത കേന്ദ്രത്തിന് നിവേദനം നല്‍കി. 107 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് ഇരയായ കുടുംബങ്ങളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. സംഭവത്തില്‍ യഥാര്‍ഥ നഷ്ടം 117.35 കോടി രൂപയാണെന്നാണു കണക്കാക്കിയിട്ടുള്ളത്.
സുനാമി ദുരന്തം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത് ഇവിടെയാണ്. ദുരിതബാധിതര്‍ക്ക് നീണ്ടനാളത്തെ ചികില്‍സയും മാനസികവും സാമൂഹികവുമായ പരിചരണവും വേണ്ടിവരും. വലിയൊരു വിഭാഗത്തിന് പൂര്‍ണമോ ഭാഗികമോ ആയ അംഗവൈകല്യം ഉണ്ടാവും. സിആര്‍എഫ് പദ്ധതി പ്രകാരമുള്ള സഹായം കൂടാതെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം അധിക സാമ്പത്തിക സഹായം നല്‍കിയാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ നടപ്പാക്കാനാവൂ. സര്‍ക്കാരും ആരോഗ്യവകുപ്പും ഇതേവരെ കൈക്കൊണ്ട നടപടികളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ മുറിവുണക്കാനായി ദീര്‍ഘകാലംകൊണ്ടു ചെയ്യേണ്ട കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it