Flash News

നവ കേരളം സൃഷ്ടിക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കത്തയച്ച്മുഖ്യമന്ത്രി



തിരുവനന്തപുരം: നല്ല ശീലങ്ങളിലൂടെ നല്ല പൗരന്മാരായി വളര്‍ന്നു നാടിനു വെളിച്ചവും മാതൃകയുമാകണമെന്ന് ഉപദേശിച്ചും പുതിയൊരു കേരളം സൃഷ്ടിക്കാന്‍ കുട്ടികളെ ക്ഷണിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂള്‍കുട്ടികള്‍ക്ക് കത്തയച്ചു. പരിസ്ഥിതി സ്‌നേഹവും സംരക്ഷണവും ഓര്‍മപ്പെടുത്തിയാണ് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍കുട്ടികള്‍ക്കും മുഖ്യമന്ത്രി കത്തയച്ചത്. സംസ്ഥാന ചരിത്രത്തില്‍  ആദ്യമായാണ് മുഴുവന്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി നേരിട്ട് കത്തയക്കുന്നത്. 'പ്രിയ കൂട്ടുകാരേ' എന്നു സംബോധന ചെയ്തു തുടങ്ങുന്ന കത്തില്‍ പ്രകൃതി അനുഗ്രഹിച്ച സുന്ദരമായ നമ്മുടെ കേരളം കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും എന്നു ചോദിക്കുന്നു.  ഒരു തുള്ളി ജലം പോലും പാഴാക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി കുട്ടികളോട് കത്തിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്. പേരും സ്‌കൂള്‍ വിലാസവും സഹിതം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്നും മുഖ്യമന്ത്രി  ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it