palakkad local

നവീകരിച്ച പാതയും യാത്രികര്‍ക്ക് സമ്മാനിക്കുന്നതു ദുരിതംതന്നെ

ആനക്കര: നവീകരിച്ച പാതയില്‍ യാത്രികര്‍ക്ക് സമ്മാനിക്കുന്നത് ദുരിതം തന്നെ.കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്താണിമുതല്‍ കൊഴിക്കരവരെ നീണ്ടുകിടക്കുന്നപാതയാണ് നാട്ടുകാര്‍ക്ക് തീരാദുരിതമാവുന്നത്.ജില്ലാപഞ്ചായത്ത് ഫണ്ട് ചെലവിട്ടാണ് പ്രവര്‍ത്തി നടത്തിയത്.
എന്നാല്‍ മക്കാട് എത്തും മുമ്പേറോഡില്‍ വെള്ളകെട്ടും കുഴിയുമാണ്. ഇവിടെ വാഹനങ്ങള്‍ അറിയാതെ അപകടത്തില്‍ പെടുന്നതായി നാട്ടുകാര്‍ പറയുന്നു. കാഞ്ഞിരത്താണിമുതല്‍ എറവക്കാട് റോഡ് വരെയാണ് പ്രവര്‍ത്തിനടത്തിയത്. എന്നാല്‍ അവിടെനിന്നുമാണ് മറ്റൊരുദുരിതം തുടങ്ങുന്നത്. മലപ്പുറം ജില്ലയോട് അതിര്‍ത്തിപങ്കിടുന്നഭാഗംവരെ ഒരുതരത്തിലും യാത്രചെയ്യാനാവാത്തസ്ഥിതിയിലാണ്.
കുഴികളും അവയില്‍ കെട്ടിനില്‍ക്കുന്നമഴവെള്ളവും യാത്രക്ക് തടസമാവുകയാണ്. റോഡിന്റെ അറ്റകുറ്റപണി നടത്തി പരിഹരിക്കണമെന്ന ആവശ്യം നിലിനില്‍ക്കുകയാണ്.എന്നാല്‍ മഴകാലമായതോടെ ഇത്തവണയും കുഴികളിലൂടെയാവണം ഇന്നാട്ടുകാരുംമറുനാട്ടുകാരും സഞ്ചരിക്കേണ്ടത്.
Next Story

RELATED STORIES

Share it