kozhikode local

നവീകരിച്ച പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട്‌സ്റ്റേഷന്‍ തുറന്നുകൊടുത്തു

വടകര: നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിട്ട വടകര പഴയബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ തുറന്ന് കൊടുക്കലിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത നിര്‍വഹിച്ചു.
ഗരസഭ ഓണ്‍ ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചിലവഴിച്ചാണ് കംഫര്‍ട്ട് സ്റ്റേഷന്റെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്. സ്റ്റേഷന്‍ തുറന്നതോടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ നവീകരണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്ത് ചെയ്തത്.
നിലം ടൈല്‍ പതിക്കുകയും പുതിയ യൂറിനല്‍ ക്ലോസെറ്റും സജ്ജീകരിച്ചിട്ടുണ്ട്. കംഫര്‍ട്ട് സ്‌റ്റേഷന്റെ മുന്‍വശത്തെ നിലം ഇന്റര്‍ലോക്ക് പതിക്കുകയും പുതിയ രണ്ട് മാലിന്യം ടാങ്കും നിര്‍മിച്ചു. നഗരസഭയിലെ കണ്ടിജന്‍സി ജീവനക്കാര്‍ക്കാണ് നിലവില്‍ പരിപാലന ചുമതല. പുതിയ ടെണ്ടര്‍ ചെയ്ത് പരിപാലനം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. കംഫര്‍ട്ട് സ്‌റ്റേഷന്റെ പരിസരത്തെ ശുചീകരണവും പൂര്‍ത്തീകരിച്ചി—ട്ടുണ്ട്. പഴയ ബസ്‌സ്റ്റാന്റില്‍ ഭിക്ഷാടനത്തിന് എത്തുന്നവരും നാടോടികളും കംഫര്‍ട്ട് സ്‌റ്റേഷന്‍ പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു.
രാത്രി സമയത്ത് പുതിയ ബസ്‌സ്റ്റാന്റില്‍ തമ്പടിക്കുന്ന ഇത്തരക്കാരെ ഒഴിപ്പി—കാനാവശ്യമായ നടപടിയും നഗരസഭ ആരംഭിച്ചിട്ടുണ്ട്. നവീകരണ പ്രവൃത്തികള്‍ക്കായി ഒരു മാസത്തോളമായി മൂത്രപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മൂലം പ്രാഥമിക കൃത്യങ്ങള്‍ക്ക് ഇടമില്ലാതെ യാത്രക്കാര്‍ വലഞ്ഞിരുന്നു.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ സെക്രട്ടറി കെയു ബിനി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍, കൗണ്‍സിലര്‍മാരായ പി സഫിയ സംബന്ധിച്ചു.
Next Story

RELATED STORIES

Share it