wayanad local

നവീകരിക്കാന്‍ നടപടിയില്ല കോലുവള്ളി തൂക്കുപാലം അപകടാവസ്ഥയില്‍



ചെറുപുഴ: വര്‍ഷകാലം അടുത്തെത്തുമ്പോളും കോലുവള്ളി തൂക്കുപാലം നവീകരിക്കാന്‍ നടപടിയില്ല. ഈ സ്‌കൂള്‍ വര്‍ഷത്തിലും തൂങ്ങിയാടുന്ന പാലത്തില്‍കൂടി വേണം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിനെയും കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന യാത്രാമാര്‍ഗമാണ് കോലുവള്ളി തൂക്കുപാലം. മഴക്കാലത്ത് കരകവിഞ്ഞ് ഒഴുകുന്ന കാര്യങ്കോട് പുഴയുടെ മുകളിലൂടെ ആടിയുലയുന്ന പാലത്തിലൂടെ ശ്വാസം അടക്കിപ്പിടിച്ചു വേണം യാത്രചെയ്യാന്‍. 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൂന്നുലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇപ്പോള്‍ പാലത്തിന് ചരിവും അസാധാരണമായ കുലുക്കവുമാണ്. പാലത്തിന്റെ കമ്പി പലയിടത്തും പൊട്ടിയിരിക്കുന്നു. പലകകളും പൊട്ടിയ അവസ്ഥയിലാണ്. മുനയംകുന്നുകാരുടെ ഏക യാത്രാമാര്‍ഗമാണിത്. മഴക്കാലം തുങ്ങുന്നതിനുമുമ്പ്  പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it