Alappuzha local

നവീകരണ പാതയില്‍ കെഎസ്ഡിപി



ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പുതിയ ഡ്രൈ പൗഡര്‍ ഇന്‍ജക്്ഷന്‍ യൂനിറ്റിന്റെ ഉദ്ഘാടനവും പുതിയതായി തുടങ്ങുന്ന നോണ്‍ ബീറ്റാ ലാക്ടം പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.  ട്രാന്‍സ്പ്ലാന്റ് ഡ്രഗ്‌സ് പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനവും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും ധനകാര്യ- കയര്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിര്‍വഹിക്കും.  എന്‍എബിഎല്‍ സിഇഒ അനില്‍ റലിയ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രിക്ക് കൈമാറും. ഒആര്‍എസ് പ്ലാന്റിന്റെ അപ്ഗ്രഡേഷന്‍ പ്രവര്‍ത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. ആന്റീ ബയോട്ടിക് ഇന്‍ജക്്ഷന്‍ ലോഞ്ചിങ് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. എച്ച്‌വിഎസി പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉപഹാരം സമര്‍പ്പിക്കും. കെ സി വേണുഗോപാല്‍ എംപി, എംഎല്‍എമാരായ എ എം ആരിഫ്, പ്രതിഭാഹരി, ആര്‍ രാജേഷ്, കെ കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, വ്യവസായ സ്‌പെഷല്‍ സെക്രട്ടറി സഞ്ജയ്കൗള്‍, ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, കെഎസ്ഡിപി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു പങ്കെടുക്കും.സംസ്ഥാനത്തെ പൊതുമേഖലയിലെ ഏക ഔഷധനിര്‍മാണകമ്പനിയായ കലവൂര്‍ കെഎസ്ഡിപിയില്‍ കൂടുതല്‍ മരുന്നുനിര്‍മാണത്തിനും മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തിനും പുതിയ കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടക്കമായാണ് പുതിയ ഡ്രൈ പൗഡര്‍ ഇന്‍ജക്്ഷന്‍ യൂനിറ്റിന്റെ ഉദ്ഘാടനവും പുതിയതായി തുടങ്ങുന്ന നോണ്‍ ബീറ്റാ ലാക്ടം പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനവും നടത്തുന്നത്. ധനമന്ത്രിയുടെ സ്വന്തം മണ്ഡലമായ ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പൊതുമേഖല സ്ഥാപനം കൂടിയാണ് കെഎസ്ഡിപി. 250 കോടിയുടെ കമ്പനി സ്ഥാപിക്കുന്നതിലൂടെ ഇവിടെ നോണ്‍ ഡിറ്റാലാക്ടം കമ്പനി, മൃഗസംരക്ഷണ മരുന്നുകള്‍, അര്‍ബുദരോഗം തടയാനുള്ള മരുന്ന്, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it