kannur local

നവീകരണത്തിനിടെ ഫുട്‌ബോള്‍ മല്‍സരം; പ്രതിഷേധം ശക്തം

തലശ്ശേരി: നവീകരണം നടക്കുന്ന തലശ്ശേരി നഗരസഭാ സ്‌റ്റേഡിയത്തില്‍ പണിപൂര്‍ത്തിയാവുന്നതിനിടെ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. സ്‌റ്റേഡിയത്തില്‍ പുല്ല് വച്ച് പിടിപ്പിച്ചിട്ട് മൂന്നാഴ്ച എത്തുന്നതിനിടെയാണ് ഫുട്‌ബോള്‍ മല്‍സരം നടത്താന്‍ എ എന്‍ ഷംസീര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ നീക്കം നടത്തുന്നത്. ഇ നാരായണന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് നടത്തുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് തലശ്ശേരി സ്‌റ്റേഡിയ നവീകരണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. രണ്ടുകോടിയോളം രൂപയാണ് പുല്ല് പിടിപ്പിക്കാന്‍ മാത്രം ചെലവിട്ടത്. എന്നാല്‍ ഫുട്‌ബോള്‍ മല്‍സരം നടന്നാല്‍ ഇപ്പോള്‍ കോടികള്‍ ചെലവഴിക്കുന്നത് പാഴാവും. ഇ നാരായണന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ തന്നെ നടത്താന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദം ചെലുത്തുന്നതായാണു പരാതി.
സ്‌റ്റേഡിയത്തിന്റെ നവീകരണത്തിനിടയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വിട്ടു കൊടുക്കാനുള്ള നീക്കത്തിനെതിരേ കായി പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ കൈയിലുള്ള സ്‌റ്റേഡിയം നഗരസഭാധുകൃതര്‍ അനധികതമായി കൈയടക്കിയതായി റവന്യൂ വകുപ്പ് നേരത്തേ നിലപാടെടുത്തിരുന്നു. ഇത് ഏറെക്കാലത്തെ തര്‍ക്കത്തിനും ഇടയാക്കിയിരുന്നു. എന്നാല്‍ പിന്നീട് അന്ന് സ്ഥലം എംഎല്‍എയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സമര പരിപാടികള്‍ നടത്തിയതോടെ റവന്യൂ വിഭാഗവും ഇതില്‍ നിന്ന് പിന്നോട്ട് പോയത്.
Next Story

RELATED STORIES

Share it