kozhikode local

നവീകരണം മന്ദഗതിയില്‍; യാത്രക്കാര്‍ ദുരിതത്തില്‍

നരിക്കുനി: നരിക്കുനി-കുമാരസ്വാമി റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികള്‍ മന്ദഗതിയില്‍. ഒന്നാം ഘട്ടത്തില്‍ നരിക്കുനി മുതല്‍ ഗേറ്റ് ബസാര്‍ വരെയുള്ള ഭാഗം ബിഎം ആന്റ് ബസി ടാറിംഗോടെ നവീകരിച്ചിരുന്നു.
ഗേറ്റ് ബസാര്‍ മുതല്‍ കുമാരസ്വാമി വരെയുള്ള രണ്ടാം ഘട്ട നവീകരണ പ്രവൃത്തികളാണ് അനിശ്ചിതാമായി നീണ്ടുപോവുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും വാട്ടര്‍ അതോറിറ്റിയുടെ മെല്ലെപ്പോക്കും കാരണം റോഡ് പണി വഴിമുട്ടുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ഈ റോഡില്‍ രണ്ടാം ഘട്ട പ്രവൃത്തികള്‍ ഏഴ് മാസം മുമ്പാണ് തുടങ്ങിയത്.
റോഡില്‍ തെരുവത്ത് താഴത്തും പാലത്ത് ബസാറിലും കുമാരസ്വാമി ഭാഗത്തും ഓവുചാല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടന്നിട്ടേയുള്ളൂ. ചിലയിടങ്ങളില്‍ റോഡുയര്‍ത്തുന്നതിനായി ക്വാറി വേസ്റ്റും നിരത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികള്‍ അനിശ്ചിതമായി നീളുകയാണ്. ഇതിനിടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്പൈപിടാനായി റോഡ് വെട്ടിപ്പൊളിച്ചത് കാരണം റോഡ് പണി മന്ദഗതിയിലാക്കി.
വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ഇപ്പോള്‍ ദുരിതപുര്‍ണമാണ്. കുണ്ടും കുഴികളും നിറഞ്ഞ റോഡിലുടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പൊടിശല്യവും രൂക്ഷമാണ്. മഴക്ക് മുമ്പെ ടാറിംഗ് നടത്തിയിട്ടില്ലെങ്കില്‍ ഈ റോഡിലൂടെയുള്ള യാത്ര ദുരിതമാകും.
Next Story

RELATED STORIES

Share it