kannur local

നവീകരണം : ഇരിട്ടി- കുട്ടുപുഴ റോഡരികിലെ മരം മുറിച്ചു തുടങ്ങി



ഇരിട്ടി: കെഎസ്ടിപി  റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പാലം മുതല്‍ കുട്ടുപുഴ വരെയുള്ള റോഡരികിലെ മരം മുറിച്ചുമാറ്റിത്തുടങ്ങി. ഇതു സംബന്ധിച്ച് കെഎസ്ടിപി അധികൃതരും സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും തമ്മില്‍ അസ്വാരസ്യമുണ്ടായതിനേതുടര്‍ന്നാണ് മരം മുറി നീണ്ടുപോയത്. വനം വകുപ്പ് നിര്‍ണയിച്ച കൂടിയ വിലയ്ക്ക് മരം ലേലം കൊള്ളാന്‍ വ്യാപാരികള്‍ തയ്യാറായിരുന്നില്ല. നിരവധി തവണ മാറ്റിവെച്ചെങ്കിലും മാര്‍ച്ച് അവസാനം ഇരിക്കൂറിലെ മര വ്യാപാരിയാണ് ലേലം ഏറ്റെടുത്തത്. ഇരിട്ടിപ്പാലം മുതല്‍ ബെന്‍ഹില്‍ വരെയുള്ള ഭാഗങ്ങളിലെ മരം മുറിച്ചുമാറ്റിത്തുടങ്ങി. അതേസമയം പോലിസ് കസ്റ്റഡി വാഹനങ്ങള്‍ റോഡറികിലുള്ളതുകാരണം  ഇരിട്ടി പോലിസ് സ്റ്റേഷനു മുമ്പിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പറ്റാതായിട്ടുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും വാഹനങ്ങള്‍ മാറ്റാന്‍ നടപടിയായില്ല. ഇരിട്ടി-കുട്ടുപുഴ റോഡിന്റെ ഇരുവശങ്ങളിലെ കാല്‍നടയാത്ര പോലും കസ്റ്റഡി വാഹനങ്ങള്‍മൂലം ദുരിതമാകുന്നു. ഈ വാഹനങ്ങള്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ മരംമുറി അനിശ്ചിതമായി നിണ്ടുപോകുമെന്നാണ് കരാറുകാരന്‍ പറയുന്നത്.
Next Story

RELATED STORIES

Share it