നവാസ് ശരീഫിന്റെ രാജി: ഹരജി ഹൈക്കോടതി സ്വീകരിച്ചു

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജിയാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ലാഹോര്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നേരത്തേ ചോര്‍ന്ന പാനമ കള്ളപ്പണ രേഖകളില്‍ നവാസ് ശരീഫിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയാണ് കോടതി സ്വീകരിച്ചത്. പരാതിക്കാരനായ ഖോഹര്‍ നവാസ് സിന്‍ദുവിന്റെ വാദം കേട്ട ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് വാലിദ്, ശരീഫ് സ്വന്തമാക്കിയ കമ്പനിയെക്കുറിച്ചുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് അനുമതി നല്‍കി. വാദം കേള്‍ക്കല്‍ കോടതി നാളത്തേക്കു മാറ്റിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it