നവസാരി ബസ്സപകടം: മരണം 41 ആയി

അഹ്മദാബാദ്: ദക്ഷിണ ഗുജറാത്തിലെ നവസാരി ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് പാലത്തില്‍നിന്ന് നദിയിലേക്ക് വീണു മരിച്ചവരുടെ എണ്ണം 41 ആയി. 21 സ്ത്രീകളും 15 പുരുഷന്‍മാരും അഞ്ചു കുട്ടികളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് നവസാരി കലക്ടര്‍ രമ്യാ മോഹന്‍ പറഞ്ഞു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ സന്ദര്‍ശിച്ചു. നവസാരിയില്‍നിന്ന് ഉകായിയിലേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it