Flash News

നവവരനെ കൊല്ലാന്‍ വധു പാലില്‍ വിഷം ചേര്‍ത്തു; 15 പേര്‍ മരിച്ചു



ഇസ്‌ലാമാബാദ്്: വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ വധു ഒരുക്കിയ കെണി വരനും ബന്ധുക്കളുമടക്കം 15 പേരുടെ ജീവന്‍ അപഹരിച്ചു. പാലില്‍ വിഷം കലര്‍ത്തി വരനെ കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍, പാല്‍ വരന്‍ കഴിക്കുന്നതിന് മുമ്പ് വിഷം ചേര്‍ത്തതാണെന്നറിയാതെ വീട്ടുകാര്‍ ലെസ്സിയുണ്ടാക്കാനായി ഉപയോഗിച്ചു.   ലെസ്സി കഴിച്ച വരന്‍ അടക്കമുള്ളവര്‍ക്ക്് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വരനടക്കം 15 പേര്‍ മരിച്ചു. 12 പേര്‍ ചികില്‍സയിലാണ്.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണു സംഭവം. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആസിയ ബിബി എന്ന യുവതി വിവാഹത്തിനു സമ്മതിച്ചത്. തുടര്‍ന്ന് ആസിയ ബിബിയും കാമുകനും കാമുകന്റെ ബന്ധുവുമായി ചേര്‍ന്ന് നവവരനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആസിയക്കും കാമുകനും കാമുകന്റെ ബന്ധുവിനുമെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it