Pathanamthitta local

നവപ്രതിഭകളെ സമ്മാനിച്ച് ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള സമാപിച്ചു



കോന്നി: ജില്ലാ സ്‌കൂള്‍ സാമൂഹ്യ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നിയും ഹയര്‍ സെക്കന്‍ഡറിയില്‍ പത്തനംതിട്ട ഉപജില്ലയും മുന്നിലെത്തി. എല്‍പി വിഭാഗം സാമൂഹ്യശാസ്ത്ര മേളയില്‍ 41 പോയിന്റോടെ കോന്നി ഉപജില്ല ഓവറോള്‍ നേടി. 20 പോയിന്റോടെ തിരുവല്ലയും 18 പോയിന്റോടെ കോഴഞ്ചേരി ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ 28 പോയിന്റോടെ അടൂര്‍ ഉപജില്ല ജേതാക്കളായി. 23 പോയിന്റുനേടി കോന്നിയും 22 പോയിന്റുമായി മല്ലപ്പള്ളിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 55 പോയിന്റോടെ കോന്നി ഒന്നാമതെത്തിയപ്പോള്‍ 42 പോയിന്റോടെ അടൂര്‍, 36 പോയിന്റോടെ തിരുവല്ല ഉപജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 40 പോയിന്റുമായി പത്തനംതിട്ട ഉപജില്ല ഒന്നാമതെത്തി. 36 പോയിന്റുനേടി കോന്നി, തിരുവല്ല ഉപജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 30 പോയിന്റോടെ അടൂരാണ് മൂന്നാമത്. എല്‍പി വിഭാഗം ശാസ്ത്രമേളയില്‍ 54 പോയിന്റോടെ കോന്നി ഉപജില്ല ജേതാക്കളലയി. 28 പോയിന്റുമായി  റാന്നി രണ്ടും  25 പോയിന്റുമായി മല്ലപ്പള്ളി മൂന്നും സ്ഥാനങ്ങള്‍ നടി.  യുപി വിഭാഗത്തില്‍ 51 പോയിന്റോടെ കോന്നി ജേതാക്കളായി. 30 പോയിന്റോടെ ആറന്മുളയും 27 പോയിന്റോടെ പുല്ലാട് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50 പോയിന്റോടെ പത്തനംതിട്ട ഒന്നും 40 പോയിന്റോടെ കോന്നി രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 68 പോയിന്റോടെ കോന്നി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 29 പോയിന്റോടെ തിരുവല്ലയാണ് രണ്ടാം സ്ഥാനത്ത്. 29 പോയിന്റോടെ അടൂര്‍ മൂന്നാമതെത്തി. എല്‍പി വിഭാഗം ശാസ്ത്രമേളയില്‍ സ്‌കൂള്‍ തലത്തില്‍ 33 പോയിന്റോടെ കലഞ്ഞൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ഒന്നാമതെത്തി. 18 പോയിന്റോടെ പ്രമാടം ഗവണ്‍മെന്റ് സ്‌കൂളും 12 പോയിന്റോടെ മല്ലപ്പള്ളി ഐകെഎംസിഎംഎസ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  എല്‍പി വിഭാഗം ഗണിതശാസ്ത്ര മേളയില്‍ 38 പോയിന്റോടെ കോന്നി ജേതാക്കളായി. 31 പോയിന്റോടെ മല്ലപ്പള്ളി രണ്ടാം സ്ഥാനവും 29 പോയിന്റോടെ അടൂര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. യുപി വിഭാഗത്തില്‍ 47 പോയിന്റോടെ കോന്നിയാണ് ഒന്നാമത്. 40 പോയിന്റുനേടി മല്ലപ്പള്ളി രണ്ടാമതും 34 പോയിന്റോടെ പത്തനംതിട്ട മൂന്നാമതും എത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 97 പോയിന്റുമായി കോന്നിയാണ് ജേതാക്കള്‍. 95 പോയിന്റോടെ പത്തനംതിട്ട, മല്ലപ്പള്ളി ഉപജില്ലകള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. 94 പോയിന്റോടെ അടൂരാണ് മൂന്നാമത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 154 പോയിന്റോടെ കോന്നി ജേതാക്കളായി. 96 പോയിന്റോടെ തിരുവല്ലയും 73 പോയിന്റുനേടി അടൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എല്‍പി വിഭാഗം ഗണിതശാസ്ത്ര മേളയില്‍ 26 പോയിന്റോടെ മല്ലപ്പള്ളി ഐകെഎം സിഎംഎസ് ഒന്നാംസ്ഥാനം നേടി. 13 പോയിന്റുകളോടെ ഗവണ്‍മെന്റ് കാവുംഭാഗം, തിരുമൂലപുരം യുപിഎസ്, ഗവണ്‍മെന്റ് തെള്ളിയൂര്‍ സ്‌കൂളുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 12 പോയിന്റോടെ കലഞ്ഞൂര്‍ ഗവണ്‍മെന്റ് എച്ച്എസഎസ് മൂന്നാം സ്ഥാനത്തത്തുമെത്തി. യുപി വിഭാഗം ഐടി മേളയില്‍ 20 പോയിന്റോടെ മല്ലപ്പള്ളി മുരണി യുപി സ്‌കൂള്‍  ജേതാക്കളായി. 14 പോയിന്റോടെ ചെങ്ങരൂര്‍ സെന്റ് തെരേസാസ് രണ്ടാം സ്ഥാനവും 11 പോയിന്റോടെ പത്തനംതിട്ട കാതോലിക്കേറ്റ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 19 പോയിന്റോടെ സെന്റ് തെരേസാസ് ചെങ്ങരൂര്‍ ഒന്നാംസ്ഥാനം നേടി. 15, 13 പോയിന്റുകളുമായി നാഷണല്‍ വള്ളംകുളവും സിഎംഎസ് മല്ലപ്പള്ളിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Next Story

RELATED STORIES

Share it