നവജാത ശിശുവിനെ പഴുപ്പിച്ച കമ്പി വച്ച് പൊള്ളിച്ചയാള് അറസ്റ്റില്‍
BY Sumeera SMR28 Dec 2015 3:45 AM GMT
Sumeera SMR28 Dec 2015 3:45 AM GMT
നമ്പരംഗ്പൂര്: 28 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ പഴുപ്പിച്ച ഇരുമ്പ് കമ്പി വച്ച് പൊള്ളലേല്പിച്ച മുറി വൈദ്യനെ പോലിസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കലഹാണ്ടി ജില്ലയിലാണ് സംഭവം. പുരുഷോത്തം ഗാബിയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. നമ്പരംഗ്പൂര് ബ്ലോക്കിലെ ബാലവികസന സംരക്ഷണ ഉദ്യോഗസ്ഥന് ആര് എസ് ബസന്തിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രസവാനന്തരം കുട്ടിയുടെ വയറ് വീര്‍ത്തതിനെ തുടര്‍ന്ന് അമ്മ രുക്മിണി കിസാന്‍ ചികില്‍സയ്ക്കായി മുറി വൈദ്യനെ സമീപിക്കുകയായിരുന്നു. ചികില്‍സയുടെ ഭാഗമായി ചൂടാക്കിയ ഇരുമ്പുകമ്പി മുറി വൈദ്യന് കുട്ടിയുടെ ശരീരത്തില്‍ വയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
അരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMTസ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMTഇന്ത്യ-യുഎസ് വ്യാപാരം 20000 കോടി ഡോളര്‍ കടന്നു
16 Jan 2024 6:28 AM GMTപുതിയ നിക്ഷേപ പദ്ധതിയുമായി എസ് ബിഐ; മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതല്‍ ...
15 Jan 2024 10:08 AM GMTഇസ്രായേല്‍ പിന്തുണ തിരിച്ചടിച്ചു; സ്റ്റാര്‍ബക്സിന് 12 ബില്യണ്‍ ഡോളര്‍ ...
10 Dec 2023 10:05 AM GMTസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 46000ത്തില്‍ താഴെയായി
9 Dec 2023 6:08 AM GMT