kozhikode local

നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവം: മാതാവ് റിമാന്‍ഡില്‍

കോഴിക്കോട്: നവജാത ശിശുവിനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ അമ്മ പനങ്ങാട് നിര്‍മ്മല്ലൂര്‍ പാറമുക്ക് വലിയമലക്കീഴില്‍ റിന്‍ഷയെ(22) റിമാന്റ് ചെയ്തു. പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയാണ് 14 ദിവസത്തേക്ക് പ്രതിയെയെ റിമാന്റ് ചെയ്തത്. പ്രസവിച്ച ഉടനെ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. റിന്‍ഷയുടെ വീട്ടില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തി മറവ് ചെയ്യാന്‍ മാതാവും ബന്ധുക്കളും തീരുമാനിച്ചതെന്നാണ് പോലിസ് നിഗമനം. ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറക്കുകയായിരുന്നു. പ്രസവിച്ച ഉടനെയുള്ള കുഞ്ഞിന്റെയും അമ്മയുടെയും നിലവിളി കേട്ട നാട്ടുകാരാണ് ബാലുശ്ശേരി പോലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവം പുറംലോകം അറിയുന്നത്. ബാലുശ്ശേരി സിഐ കെ സുഷീര്‍, എസ് ഐ കെ സുമിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിന്‍ഷയുടെ സഹോദരനെയും അമ്മയെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള റിന്‍ഷയെ ചോദ്യം ചെയ്തു കഴിഞ്ഞാലേ കൂടുതല്‍ വിവരങ്ങള്‍പുറത്തു വരികയുള്ളൂ എന്നാണ് പോലിസ് പറയുന്നത്. മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണമാണ് മുഖ്യമായും പോലിസ് നടത്തുന്നത്. നാലു വര്‍ഷം മുമ്പ് റിന്‍ഷയുടെ വിവാഹം ഉള്ള്യേരി സ്വദേശിയുമായി നടന്നിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞ് രണ്ടു വര്‍ഷം മുമ്പ് റിന്‍ഷ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ഭര്‍ത്താവ് ഇവരുടെ വീട്ടിലേക്ക് വരാറില്ല. റിന്‍ഷ വീടിന് പുറത്തേക്ക് അധികം ഇറങ്ങാത്തതിനാല്‍ ഗര്‍ഭിണിയായ വിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞിരുന്നില്ല. റിന്‍ഷയുടെ വീടുമായിഅടുത്ത ബന്ധംപുലര്‍ത്തിയവരെ ചോദ്യം ചെയ്യാനായി ഒരുങ്ങുകയാണ് പോലിസ്. കുഞ്ഞിന്റെ പിതൃത്വം കണ്ടെത്തുന്നതിന് ഡിഎന്‍എ പരിശോധന നടത്താനും പോലിസ് തീരുമാനിച്ചിട്ടുണ്ട് .

Next Story

RELATED STORIES

Share it