നവജാത ശിശുക്കള്‍ക്ക് സിസിഎച്ച്ഡി പരിശോധന നടത്താന്‍ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ നവജാത ശിശുക്കള്‍ക്കും ക്രിറ്റിക്കല്‍ കന്‍ജന്റല്‍ ഹാ ര്‍ട്ട് ഡിസീസ് (സിസിഎച്ച്ഡി) പരിശോധന നടത്താനുള്ള പദ്ധതിക്കു തുടക്കമായി.
ആരോഗ്യ സംരക്ഷണ മേഖലയിലെ സുപ്രധാന നാഴികക്കല്ലായ പദ്ധതിക്ക്  തിരുവനന്തപുരം റീജന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചു. ഇതോടെ സംസ്ഥാനത്തെ  എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും സിസിഡിഎച്ച് പരിശോധനയ്ക്കു വിധേയരാക്കും. ഇതിലൂടെ കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്താനും ശിശു മരണ നിരക്കിനുള്ള സാധ്യത കുറയ്ക്കാനും കഴിയും.
സ്വീഡനില്‍ നിന്ന് ഇന്ത്യയിലെത്തിയ സ്‌പെഷലൈസ്ഡ് ബയോമെഡിക്കല്‍ ശാസ്ത്രജ്ഞ ഡോ. ആനി ഗ്രാനെലി, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ കണ്ടെത്തലുകള്‍ പ്രകാരം ഒന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും രാജ്യത്ത് ഹൃദ്രോഗത്തോടെ ജനിക്കുന്നത്. കൃത്യ സമയത്തുള്ള പരിശോധനകളിലൂടെ ഇതു കണ്ടെത്താനാവുന്നതാണ്.
നിലവില്‍ ദേഹ പരിശോധന, ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിങ് എന്നിവയിലൂടെയോ ഇവ രണ്ടും പ്രയോജനപ്പെടുത്തിയോ ആണ് ഇതു കണ്ടെത്തുന്നത്. 72 ശതമാനത്തോളം കേസുകള്‍ ഇങ്ങനെ കണ്ടെത്താനാവും. അടിസ്ഥാന പരിശീലനത്തോടെ ഒരു ആശാ വര്‍ക്കര്‍ക്കു പോലും ഈ പരിശോധന നടത്താനാവും.
Next Story

RELATED STORIES

Share it