palakkad local

നവജാതശിശു മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്നു പരാതി

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയ്ക്ക് ചികില്‍സ വൈകിയെന്നും ഇതേത്തുടര്‍ന്ന് നവജാതശിശു മരിച്ചെന്നും ആരോപണം. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. കോങ്ങാട് തോട്ടത്തില്‍ പെരുംതൊടി ഗോകുല്‍ ദാസിന്റെ ഭാര്യ അനിത (26) പ്രസവിച്ച കുട്ടിയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നതിങ്ങനെ. കഴിഞ്ഞ 24ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനിതയെ മൂന്നുദിവസം കഴിഞ്ഞിട്ടും ഡോക്ടര്‍ പരിശോധിച്ചില്ലന്നും മൂന്നാം ദിവസം ഡോക്ടറുടെ വീട്ടിലെത്തി 2000 രൂപ നല്‍കിയതിനു ശേഷമാണ് പരിശോധന നടത്തിയത്. പണം നല്‍കിയ പിറ്റേ ദിവസം രാവിലെ അഞ്ചിന് ഡോക്ടറെത്തി അനിതയെ പ്രസവ മുറിയിലാക്കി. പതിനൊന്നോടെ ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു.
കുട്ടിക്ക് ശ്വാസത്തിന് തടസമുണ്ടെന്നും ഉടന്‍ വേന്റിലേറ്ററുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. സ്വാകര്യ ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹവുമായി തിരിച്ച് താലൂക്ക് ആശുപത്രിയിലേത്തിയപ്പോള്‍ മൃതദേഹം ഉള്ളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് മണ്ണാര്‍ക്കാട് ഇന്‍സ്‌പെകട്ര്‍ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രി അധികൃതരുമായും പോലിസുമായും വാക്കു തര്‍ക്കം ഉണ്ടായി. ഡിഎംഒ ഇന്‍ചര്‍ജ് കെ ആര്‍ ഡോ. ശെല്‍വരാജ്, ഡപ്യൂട്ടി ഡിഎംഒ കെ എ നാസര്‍, ആര്‍എംഒ ഡോ. മുഹമ്മദ് റഷീദ് എന്നിവരുമായി ബന്ധുക്കള്‍ ചര്‍ച്ച നടത്തി.
ഡോക്ടര്‍ക്കെതിരെയുള്ള പരാതി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കുമെന്നും തുടര്‍ നടപടി അവരാണ് സ്വീകരിക്കേണ്ടതെന്നും ഡിഎംഒ ഇന്‍ചാര്‍ജ് ഡോ.ശെല്‍വരാജ് പറഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി.ആലത്തൂര്‍: സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സഹകരണ വകുപ്പ് താലൂക്ക് തലം മുതലുള്ള ജീവനക്കാര്‍ക്ക് സിയുജി(ക്ലോസഡ് യൂസര്‍ ഗ്രൂപ്പ്) പദ്ധതിയില്‍ മൊബൈല്‍ നമ്പര്‍ അനുവദിക്കുന്നു. സംസ്ഥാനത്തെ സഹകരണ വകുപ്പിന്റെ ഭരണവിഭാഗത്തിലേയും, ഓഡിറ്റ് വിഭാഗത്തിലേയും അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തലം മുകളിലേക്കുള്ള ജീവനക്കാര്‍ക്കാര്‍ക്കാണ് മൊബൈല്‍ സിം കാര്‍ഡ് നല്‍കുന്നത്.
ബിഎസ്എന്‍എല്ലുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ താലൂക്ക് തലം മുതല്‍ സംസ്ഥാന തലം വരെ 266 ഉദ്യോഗസ്ഥരാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്.
സഹകരണ വകുപ്പ് പ്രതിമാസം 200 രൂപ ഫോണ്‍ ചാര്‍ജായി നല്‍കും. ഇതില്‍ സിയുജി കണക് ഷനുള്ള നമ്പറിലേക്കും, ബിഎസ്എന്‍എല്ലിലേക്കു വിളിക്കുന്നത് സൗജന്യമാണ്. കൂടാതെ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് പ്രതിമാസം 700 മിനിറ്റ് സൗജന്യകോളുകളും, രണ്ട് ജിബി മൊബൈല്‍ ഡാറ്റയും 250 എസ്എംഎസ് സൗകര്യവും നല്‍കുന്നുണ്ട്. കൂടാതെ ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ഔദ്യോഗികാവശ്യങ്ങള്‍ക്കായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പും തുടങ്ങാന്‍ രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍(ജനറല്‍) സംസ്ഥാന തല വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെയും, ജോയിന്റ് രജിസ്ട്രാര്‍ ജില്ലാ തല ഗ്രൂപ്പിന്റെയും അഡ്മിനിസ്‌ട്രേറ്ററായിരിക്കും.
ഉദ്ദ്യോഗസ്ഥര്‍ക്ക് അനുവദിച്ച ഫോണ്‍ നമ്പറുകള്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡിലും, വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.ഡി.സജിത് ബാബു നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it