Ernakulam

നവജാതശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു: പിതാവ് പൊലീസ് കസ്റ്റഡിയില്‍

നവജാതശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു: പിതാവ് പൊലീസ് കസ്റ്റഡിയില്‍
X






















കൊച്ചി: ഇടപ്പള്ളിയില്‍ നവജാതശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് ദ്മ്പതികള്‍ കടന്നു കളഞ്ഞ സംഭവത്തില്‍ പിതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. വടക്കാഞേരി സ്വദേശി ബീറ്റോയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ച്ചയായി നാലു കുട്ടികളുണ്ടായതിലുള്ള അഭിമാന ക്ഷതവും,കുഞ്ഞിനെ നോക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതുമാണ് ഉപേക്ഷിക്കാനുള്ള കാരണമെന്ന് പിതാവ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
കുഞ്ഞിനെ ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് മാതാപിതാക്കള്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിനെയുമായെത്തിയ ദമ്പതികളുടെ കയ്യില്‍ മറ്റൊരു കുട്ടി കൂടിയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it