thrissur local

നവകേരള സൃഷ്ടിയെന്ന സങ്കല്‍പം അഞ്ച് വര്‍ഷത്തിനകം : മന്ത്രി എ സി മൊയ്തീന്‍



കുന്ദംകുളം: നവകേരള സൃഷ്ടിയെന്ന സങ്കല്പം അഞ്ച് വര്‍ഷത്തിനകം നടപ്പിലാക്കുകയെന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും, അതിനുവേണ്ടി കടമെടുത്തും ലക്ഷ്യത്തിലെത്തിക്കും. നോട്ട് നിരോധനത്തിലൂടെ നിര്‍മ്മാണ മേഖലയിലുള്ള സ്തംഭനാവസ്ഥയും, കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കന്നുകാലി കശാപ്പു നിരോധന നിയമം നടപ്പിലാക്കി ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് മോദി ലക്ഷൃമിടുന്നത്. മനുഷ്യന് ഭക്ഷണ സ്വാതന്ത്രത്തോടൊപ്പം, ആയിരക്കണക്കിന് പേര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നത്. സംസ്ഥാ സര്‍ക്കാരിന്റെ വികസന ലക്ഷ്യം മുതല്‍കൂട്ടാക്കി പൊതുജനങ്ങളെ അണിനിരത്തി ഇടതുപക്ഷ അടിത്തറ വികസിപ്പിക്കുക മാത്രമാണ് ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന് മന്ത്രി പറഞ്ഞു. സിപിഐ മണ്ഢലം സെക്രട്ടറി കെ ടി ഷാജന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നിയോജക മണ്ഢലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജോഷയാത്രക്കുശേഷം, പ്രസീദ ചാലക്കുടിയുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടുമുണ്ടായി. എന്‍സിപി ജില്ലാ പ്രസിഡന്റ് പവി വല്ലഭന്‍, സിഎല്‍ സൈമണ്‍, കെവി മാത്യു, എഎം രമേശന്‍, സീത രവീന്ദ്രന്‍, പാസ്സര്‍ ഹുസൈന്‍, എം പതിമിനി എന്നിവര്‍ സംസാരിച്ചു. ടികെ വാസു സ്വാഗതവും, എംഎന്‍ സത്യന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it