നവംബര്‍ 1 മുതല്‍ ബസ് സമരം

തൃശൂര്‍: നവംബര്‍ 1 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സബ്‌സിഡി നിരക്കില്‍ ഡീസല്‍ സ്വകാര്യ ബസ് മേഖലയ്ക്ക് കൊടുക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ നടപ്പാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഇളവില്‍ കാലോചിതമായ മാറ്റം വരുത്തുക, മിനിമം ചാര്‍ജ് ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്നു രണ്ടര കിലോമീറ്ററായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍, ബസ് ഓപറേറ്റേഴ്‌സ് ഫോറം തുടങ്ങിയ അസോസിയേഷനുകളെല്ലാം സമരവുമായി സഹകരിക്കും. ലാഭകരമല്ലാത്തതിനാല്‍ നിലവില്‍ ആയിരത്തോളം സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നതായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൃഷ്ണ കിഷോര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it