Flash News

നവംബര്‍ ഒന്നിന് വ്യാപാരി പണിമുടക്ക്

നവംബര്‍ ഒന്നിന് വ്യാപാരി പണിമുടക്ക്
X


കോഴിക്കോട്: വ്യാപാരി സമൂഹത്തെ ദോഷമായി ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാവണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കടമുടക്കി പണിമുടക്ക് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ അന്നേ ദിവസം പ്രതിഷേധ ധര്‍ണയും നടത്തും.
മുന്നോടിയായി വ്യാപാരികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് ചാര്‍ട്ട്് ഓഫ് ഡിമാന്റ് സമര്‍പ്പിക്കാന്‍ കോഴിക്കോടു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വാടകയും വാടക വര്‍ദ്ധനയും നല്‍കി ജോലി ചെയ്യുന്ന വ്യാപാരികള്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്ന സമഗ്ര വാടക കുടിയാന്‍ നിയമം നടപ്പാക്കുക, ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി കടകളും ജോലിയും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തുക, മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന നിബന്ധനകളില്‍ നിന്ന് ഒഴിവാക്കുക, ജി എസ് ടി യിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിക്കുന്ന ചാര്‍ട്ട് ഓഫ് ഡിമാന്റില്‍ ഉള്‍പ്പെടുത്തുക. ഈ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ഈ മാസം 25ന് എറണാകുളത്ത് വിപുലമായ സംസ്ഥാനതല പ്രക്ഷോഭ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരാനും യോഗം തീരുമാനിച്ചു. 16ന് നടക്കുന്ന ഹര്‍ത്താലിനോട് വിയോജിക്കുന്നുവെങ്കിലും, വ്യാപാരികളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രാദേശിക യൂണിറ്റുകള്‍ക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it