Flash News

നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന
X
കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് അതേ രോഗം ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശി നഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം.ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് വിഭാഗം ഡയറക്ടര്‍ ജിം കാബേലാണ് ഇവരെ മറക്കാതിരിക്കുകയെന്ന ടാഗ് ലൈനോടു കൂടി ലിനിയുടെ പേര് ട്വീറ്റ് ചെയ്തത്.ഒപ്പം ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെ പരിചരിക്കുന്നതിനിടെ സൈന്യം നെഞ്ചിലേക്ക് നിറയൊഴിച്ച് കൊലപ്പെടുത്തിയ ഗസ അതിര്‍ത്തിയിലെ മാലാഖയെന്ന് അറിയപ്പെടുന്ന റസാന്‍ നജ്ജാര്‍, ലൈബീരിയയില്‍ എബോളക്കെതിരേ പോരാടി മരിച്ച സലോം കാര്‍വ എന്നിവര്‍ക്കും അദ്ദേഹം ആദരം അര്‍പ്പിച്ചിട്ടുണ്ട്.



നേരത്തെ ലോകപ്രശ്‌സ്ത മാഗസീന്‍ ആയ ദ ഇക്കണോമിസ്റ്റും ലിനിക്ക് ആദരമര്‍പ്പിച്ചിരുന്നു.നിപ വൈറസ് ബാധിച്ച് മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ സ്റ്റാഫ് നേഴ്‌സായ ലിനി പുതുശ്ശേരി മരിച്ചത്. ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റേയും രാധയുടേയും മകളാണ് ലിനി. വടകര സ്വദേശിയായ സജീഷാണ് ഭര്‍ത്താവ്. റിഥുല്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it