Flash News

നഴ്‌സുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കണം ; മനുഷ്യാവകാശ കമ്മീഷന്‍



കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്‌സുമാര്‍ ഇല്ലാതിരുന്ന കാലത്ത് മിനിമം വേതനംപോലും ലഭിക്കാതെ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2012 മുതല്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന നിമ്യ മോഹന്റെ നേതൃത്വത്തില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ ഉത്തരവ്. പരാതിക്കാര്‍ ജോലിചെയ്തിരുന്ന മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളില്‍ നിന്നു പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശിച്ചു. പരാതിക്കാര്‍ക്ക് രാജ്യത്തിനകത്തോ പുറത്തോ ജോലി തേടാന്‍ സര്‍ട്ടിഫിക്കറ്റ് സഹായകരമാവുമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it