Kollam Local

നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് പീഡനം: ഡോക്ടര്‍ റിമാന്‍ഡില്‍

ചാത്തന്നൂര്‍: കൊട്ടിയത്തെ പ്രമുഖ ആശുപത്രിയോടനുബന്ധിച്ച നഴ്‌സിങ് സ്‌ക്കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഡോക്ടറെ ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു.
ആന്ധ്രാപ്രദേശ് മൂലഗുണ്ഡപാഢപ്രകാശം ജില്ലാ സ്വദേശിയായ ഡോ.പാദകുണ്ഡശ്രാവണ്‍ റഡ്ഡി(26)യെയാണ് റിമാന്റു ചെയ്തത്. ഇതേ ആശുപത്രിയിലെ ഡിഎന്‍എം ജനറല്‍ സര്‍ജറി പി ജി വിദ്യാര്‍ഥിയാണ് ഇയ്യാള്‍. മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് ശ്രാവണ്‍റഡ്ഡിയെ കഴിഞ്ഞ ദിവസം കൊട്ടിയം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരേ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണെങ്കിലും ആറുമാസം മുന്‍പ് ഫെയ്‌സ് ബുക്കിലൂടെയാണ് ഇരുവരും അടുത്തത്. തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ചു ദിവസത്തിനുളളില്‍ പ ലതവണ ഡോക്ടര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം ഡോക്ടര്‍ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it