നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ കേരളത്തില്‍

തിരുവനന്തപുരം: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ക്കായി കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ കേരളത്തിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ സി ജോസഫ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹര്‍ബി, നിയമ മന്ത്രാലയത്തിലെ മുഹമ്മദ് അല്‍ ബല്‍ക്കലാബി എന്നിവരാണ് സംഘത്തിലുള്ളത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്ത്യന്‍ നഴ്‌സുമാരെ പുതിയ സര്‍ക്കാര്‍ സംവിധാനമായ ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലൂടെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സന്നദ്ധത പ്രതിനിധികള്‍ അറിയിച്ചു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറിയുമായും ചര്‍ച്ച ചെയ്തു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള ഒഴിവുകളിലേക്ക് മന്ത്രാലയം നേരിട്ട് ഇ-മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന ഏജന്‍സികള്‍ മുഖേന റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it