നഴ്‌സിങ് കോളജുകളുടെ അംഗീകാരം റദ്ദാക്കി

ബംഗളൂരു: ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ  ഔദ്യോഗിക പട്ടികയില്‍ നിന്നു കര്‍ണാടകയിലെ മുഴുവന്‍ നഴ്‌സിങ് കോളജുകളെയും ഒഴിവാക്കി. ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്നതാണ് അധ്യയന വര്‍ഷം പാതിയിലെത്തിയ സമയത്തുണ്ടായ നടപടി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലാണു നഴ്‌സിങ് റെഗുലേറ്ററി ബോഡിയായ ഐഎന്‍എയുടെ പ്രവര്‍ത്തനം. സംസ്ഥാനത്തെ നഴ്‌സിങ് കോളജുകള്‍ക്ക് ഐഎന്‍സി അംഗീകാരം ആവശ്യമില്ലെന്നു കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Next Story

RELATED STORIES

Share it