thrissur local

നഴ്‌സസ് സമരം: പ്രശ്‌നപരിഹാരത്തിന് തയാറാവണം-കേരള വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍



തൃശൂര്‍: പകര്‍ച്ചപ്പനിയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ നേഴ്‌സുമാര്‍ സമരം തുടരുന്നത് ആശങ്കാജനമാണെന്നും ശമ്പള വര്‍ധന നേഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്നും സമരം അടിയന്തിരമായി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കേരള വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യരംഗം സേവനമേഖലയെന്നതിനേക്കാളുപരി ജീവന്‍രക്ഷ ദൗത്യം കൂടിയാണെന്ന ബോധ്യം ആശുപത്രി മാനേജ്‌മെന്റുകള്‍ക്കുണ്ടാകണം. പിടിവാശിയേക്കാളുപരി ആരോഗ്യകരമായ ചര്‍ച്ചയും, നിലപാടും വിട്ടുവീഴ്ച സമീപനവും ഈ പ്രശ്‌നത്തില്‍ അനിവാര്യമാണ്. പ്രശ്‌നപരിഹാരത്തിനായി അടിയന്തര സാഹചര്യമെന്ന പരിഗണന നല്‍കി ഇരുപക്ഷത്തേയും വിളിച്ച് ചര്‍ച്ച ചെയ്യാനെടുത്ത സര്‍ക്കാര്‍ നിലപാട് പ്രശംസനീയമാണ്. നേഴ്‌സുമാരുടെ സംഘടനയും ആശുപത്രിമാനേജുമെന്റ് അസോസിയേഷനും ഉത്തരവാദപ്പെട്ട സാമൂഹ്യപ്രതിബദ്ധതയുള്ള സംഘടനകളെന്ന നിലയില്‍ അതിവേഗത്തിലുള്ള തീരുമാനത്തിലെത്തണം. ആരോഗ്യകരമായ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം സാധ്യമാക്കി ഇരുകൂട്ടരും തയ്യാറാവണമെന്ന് കേരള വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ മര്‍സൂക്കും കണ്‍വീനര്‍ ബിന്നി ഇമ്മട്ടിയും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it