Flash News

നളിനി നെറ്റോയ്ക്ക് എതിരായ കേസ് 10ലേക്ക് മാറ്റി



തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന ഹരജിയില്‍ പരാതിക്കാരനായ സതീഷ് വസന്ത് മൊഴി നല്‍കാനെത്തിയില്ല. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം പത്തിലേക്കു മാറ്റി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടം സംബഡിച്ച റിപോര്‍ട്ടിലെ ഒമ്പത് നിര്‍ദേശങ്ങള്‍ തിരുത്തിയെന്നാണ് ആരോപണം. അന്വേഷണത്തില്‍ കൊല്ലം മുന്‍ പോലിസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദേശങ്ങള്‍ നളിനി നെറ്റോ തിരുത്തിയശേഷം സര്‍ക്കാരിന് നല്‍കിയെന്നാണ് ഹരജിയില്‍ പറയുന്നത്.
Next Story

RELATED STORIES

Share it