malappuram local

നല്ലഭക്ഷണ പ്രസ്ഥാനം കൃഷിവകുപ്പിന്റെ സഹായത്തോടെ വിപുലപ്പെടുത്തുന്നു

പൊന്നാനി: ആറു വര്‍ഷം മുമ്പു പൊന്നാനിയെ കാര്‍ഷിക ജീവിതത്തിന്റെ വയല്‍ വരമ്പുകളിലേക്ക് വീണ്ടും നടത്തിയ നല്ല ഭക്ഷണ പ്രസ്ഥാനം കൃഷിവകുപ്പിന്റെ സഹായത്തോടെ വിപുലപ്പെടുത്തുന്നു. ജൈവ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക് ഒരു വിപണി നല്ല ഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് ഒരിടം എന്ന നിലയില്‍ മാസത്തിലൊന്നും മാസത്തില്‍ രണ്ടും എല്ലാ ദിവസം വൈകീട്ടും ആയി തുടങ്ങിയ ജൈവോല്‍പ്പന്ന ചന്തയാണിപ്പോള്‍ പുതിയ കാല്‍വെപ്പിലേക്ക് നടന്നടുക്കുന്നത്.കൃഷി വകുപ്പിന്റെ ഇക്കോഷോപ് പദ്ധതിയുടെ സഹായത്തോടെയാണ് നല്ല ഭക്ഷണ പ്രസ്ഥാനം പുതിയ മേച്ചില്‍പ്പുറം തേടുന്നത്.
ഓരോ ബ്ലോക്കിലും കൃഷിവകുപ്പ് ഈ പദ്ധതിക്കായി അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.കൃഷി ഉല്‍പ്പന്നങ്ങളുടെ വിഭണനവും സംഭരണവും ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊന്നാനി ബ്ലോക്കില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത് നല്ല ഭക്ഷണ പ്രസ്ഥാനം വഴിയാണ്.പൊന്നാനി നഗരസഭ സ്റ്റാഫ് ക്വാര്‍ടേഴ്‌സ് ബില്‍ഡിംഗ്ല്‍ പുളിക്കകടവിലാണ് നിലവില്‍ ദിവസചന്തനടക്കുന്നത്.
അരിയും പച്ചകറിയും വെളിച്ചെണ്ണയും പലവ്യഞ്ജനങ്ങളും പലഹാരങ്ങളും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്നവ എത്തിക്കുന്ന എളിയ ശ്രമമാണ്. നല്ല ഭക്ഷണ പ്രസ്ഥാനത്തിലുള്ളത്. ബോസ് കൃഷ്ണമാചാരിയുടെ സംഘാംഗവും പൊന്നാനി ക്കാരനുമായ കൃഷ്ണദാസ് കടവനാടാണ് ഷോപ് ഡിസൈന്‍ ചെയ്തത്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അതിന് ശേഷം നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ ദിവസച്ചന്ത മുളകൊണ്ട് നിര്‍മിച്ച ഈ ഷോപ്പിലേക്ക് മാറ്റും.
Next Story

RELATED STORIES

Share it