malappuram local

നറുകര വില്ലേജിലെ സ്‌പെഷ്യല്‍ ഓഫിസര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്

മഞ്ചേരി: നറുകര വില്ലേജ് സ്‌പെഷ്യല്‍ ഓഫിസറും ഏറനാട് താലൂക്ക് സര്‍വെയറും കൈക്കൂലി വാങ്ങുന്ന ദൃശ്യം സ്വാകാര്യ ചാനല്‍ പുറത്തു വിട്ടു.
വില്ലേജ് സ്‌പെഷ്യല്‍ ഓഫിസര്‍ അരീക്കോട് സ്വദേശി എപി അബ്ദുല്‍ അബ്ബാസും താലൂക്ക് സര്‍വേയര്‍ ജയകുമാറും പണം വാങ്ങുന്ന ദൃശ്യങ്ങളാണ് ഇന്നലെ മാതൃഭൂമി ന്യുസ് ചാനല്‍ പുറത്തു വിട്ടത്. നറുകര സ്വദേശിയില്‍ നിന്നും സ്‌പെഷ്യല്‍ ഓഫിസറും സര്‍വേയറും 3000 രൂപ വീതമാണു വാങ്ങിയത്. ഇരുവരും 5000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസാനം 3000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്ഡിപിഐ മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11 മണിയോടെ പ്രകടനമായെത്തുകയും സ്‌പെഷ്യല്‍ ഓഫിസറെ ഉപരോധിക്കുകയും ചെയ്തു. കൈക്കൂലി വാങ്ങാന്‍ റീസര്‍വെയില്‍ മനപൂര്‍വ്വം അപാകത വരുത്തിയതാണെന്നും ഇത് സ്‌പെഷ്യല്‍ അദാലത്തിലൂടെ പരിഹരിക്കണമെന്നും ആമാവശ്യപ്പെട്ട് മാസങ്ങളായി എസ്ഡിപിഐ പ്രക്ഷോഭത്തിലായിരുന്നു. ഈ ഓഫിസറെ താക്കീത് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും കൈക്കൂലി വാങ്ങല്‍ തുടരുകയായിരുന്നു.
പണം കൊടുത്താല്‍ ആര്‍ക്കും ഏത് വര്‍ഷത്തെ പട്ടയവും മറ്റും ഇയാള്‍ നല്‍കുന്നുണ്ടെന്നാണ് പ്രധാന പരാതി. താലൂക്ക് സര്‍വെയര്‍ ജയകുമാറിന്റെ പിന്‍ബലത്തിലാണത്രെ താലൂക്ക് ഓഫിസില്‍ നിന്നും രേഖകള്‍ തയ്യാറാക്കിക്കൊടുക്കുന്നത്. മാസങ്ങളായി നടത്തുന്ന ജനകീയ സമരത്തിന്റെ ഫലമായാണു പ്രതികളെ തൊണ്ടി സഹിതം പിടികൂടാനായതെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.
നറുകരയെ വിഭജിച്ച് കരുവമ്പ്രം കേന്ദ്രീകരിച്ച് പുതിയ വില്ലേജ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഉപരോധസമരത്തിന് ജില്ലാ സമിതിയംഗം ഹംസ പള്ളിയാളി, മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വല്ലാഞ്ചിറ, സെക്രട്ടറിമാരായ കെ ഫൈസല്‍, ഇ ഫൈസല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it