malappuram local

നറുകര റീസര്‍വേ അപാകത: നാലു മാസത്തിനകം പരിഹരിക്കണമന്ന് ഹൈക്കോടതി

മഞ്ചേരി: നറുകര വില്ലേജില്‍ നടന്ന റീ സര്‍വേയിലുണ്ടായ അപാകത നാലുമാസത്തിനകം പരിഹരിക്കണമെന്ന് ഹൈക്കോ ടതി വിധി.
മഞ്ചേരി ചെരണിയിലെ പാ ലാം തൊടി റഫീഖ് നല്‍ കിയ ഹരജിയെത്തുടര്‍ന്നാണ് ജഡ്ജി എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടത്.
ഒരു മാസം മുമ്പാണ് റഫീഖ് അഡ്വ. പി വേണുഗോപാല്‍ മുഖാന്തിരം ഹരജി ഫയല്‍ ചെയ്തത്. വിധിയുടെ പകര്‍പ്പ് വില്ലേജ് ഓഫിസര്‍ക്കും സബ് രജിസ്ട്രാര്‍ ഓഫിസര്‍ക്കും അയച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസം നറുകര വില്ലേജില്‍ പൂര്‍ത്തിയാ ക്കിയ റീസര്‍വേയിലാണ് അബദ്ധങ്ങള്‍ നിറഞ്ഞത്. തണ്ടപ്പേര്, വിസ്തീര്‍ണം തുടങ്ങിയവയിലാണ് കാര്യമായ മാറ്റം വന്നത് ഇതു മൂ ലം ഭുവുടമകള്‍ക്ക് നികുതിയടക്കാനാവുന്നില്ല. ജീവനക്കാര്‍ക്ക് പണം ലഭിക്കുന്നതിനനുസരിച്ച് ജനങ്ങളുടെ ഇഷ്ടപ്രകാരം തണ്ടപ്പേരും വിസ്തീര്‍ണവും മാറ്റി നല്‍കിയെന്നാണ് പ്രധാനമായും നിലവിലുള്ള പരാതി. പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് വ്യക്തമായതോടെ എസ്ഡിപിഐ പ്രക്ഷോഭ രംഗത്തുണ്ട്. വാഹന പ്ര ചരണ ജാഥ, നോട്ടീസ് വിതരണം തുടങ്ങിയവ നടത്തിയ പാര്‍ട്ടി പ്രശ്‌നം പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം വാ ര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it