Pathanamthitta local

നരോല്‍സവ പുഷ്പമേള വേദിയില്‍ കൊതിയൂറും വാഴവിഭവങ്ങള്‍

പത്തനംതിട്ട:  നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നഗരോല്‍സവം പുഷ്പമേളയിലെ വാഴവിഭവങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ വാഴവിഭവങ്ങള്‍ കൊണ്ട് ഒരുക്കിയാണ് മേളയില്‍ ആകര്‍ഷിക്കപ്പെടുന്നത്.
തിരുവനന്തപുരം പാപ്പനംകോട് സ്വദേശി സുരേഷ് കുമാറാണ് വാഴവിഭവങ്ങള്‍ മാത്രം കൊണ്ട് നിരവധി പലഹാരങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ചായയോടൊപ്പം കഴിക്കാന്‍  ഓരോ ദിവസങ്ങളിലായി നൂറ്റൊന്നുതരം പലഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത് .
വാഴയില്‍നിന്നുള്ള പച്ചക്കായും പഴങ്ങളും പുഴുങ്ങി മിക്‌സിയില്‍ അരച്ചെടുത്താണ് കറികള്‍ക്കും പലഹാരങ്ങള്‍ക്കും കൂടുതലായി ഉപയോഗിക്കുന്നത്. ഇതോടൊപ്പം കാണികളുടെ ആവശ്യപ്രകാശം 10നും, 14നും വാഴ വിഭവങ്ങള്‍ മാത്രം വച്ച് വിഭവസമൃദ്ധമായ സദ്യയും ഒരുക്കുന്നുണ്ട്.
പതിനെട്ടുതരം കറികളും വാഴപ്പഴത്തില്‍നിന്നുള്ള  വിവിധ തരം പായസവും ഈ ഉച്ചയൂണിന് തയ്യാറാക്കുന്നു. വാഴപ്പിണ്ടി, കൂമ്പ്, കായ്, പഴം  എന്നിവ ഉപയോഗിച്ചാണ് സുരേഷ് വിവിധതരം കറികളുണ്ടാക്കുന്നത്. കൂമ്പു തോരന്‍, വാഴപ്പിണ്ടിത്തോരന്‍, അച്ചാര്‍, വിവിധതരം ചമ്മന്തികള്‍, കായ മെഴുക്കുപുരട്ട്, തോരന്‍, അവിയല്‍, പുളിശ്ശേരി, സാമ്പാര്‍ എന്നിവയെല്ലാം .തയ്യാറാക്കുന്നത് വാഴയില്‍ നിന്നുള്ളവ ഉപയോഗിച്ചാണ്. കൂമ്പ് ഉപയോഗിച്ചുമാത്രം പത്തിനം കറികളുണ്ട്.
വിഭവസമൃദ്ധമായ കറികള്‍ക്കൊപ്പം കപ്പപ്പഴവും ഏത്തപ്പഴവും ഉപയോഗിച്ചുള്ള പായസവും ആസ്വദിക്കാം .
Next Story

RELATED STORIES

Share it