Flash News

നരേന്ദ്ര മോദി ഭീകരവാദിയെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി



ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദിയെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്നു എന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. എന്നാല്‍, ഇന്ത്യയുടെ പ്രധാനമന്ത്രിതന്നെ ഒരു ഭീകരവാദിയാണ്. ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിംകളുടെ രക്തം മോദിയുടെ കൈകളിലുണ്ട്. ആര്‍ എസ്എസ് എന്ന ഭീകര പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ആസിഫ് പറഞ്ഞു. പാകിസ്താന്‍ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ ഈ പരാമര്‍ശം.  കഴിഞ്ഞ മാസം നടന്ന ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാകിസ്താന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാജ്യമാണെന്ന് അഭിപ്രായപ്പെട്ടത്.
Next Story

RELATED STORIES

Share it