Pathanamthitta local

'നരേന്ദ്ര മോദി ഗാന്ധിസത്തെ തള്ളി ഗോഡ്‌സേയിസത്തെ സ്വീകരിക്കുന്നു'

പത്തനംതിട്ട/തിരുവല്ല: ഗാന്ധിസത്തെ തള്ളി ഗോഡ്‌സോയിസത്തെ സ്വീകരിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ജന രക്ഷായാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിഭജിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രം മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കയാണ്.
സംഘ പരിവാറിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തില്‍ ജനം പൊറുതിമുട്ടിയിരിക്കയാണെന്നും, കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. മതേതരത്വം പറയുന്ന സിപിഎം കഴിഞ്ഞ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അംഗബലം കൂട്ടാനാണ് പ്രവര്‍ത്തിച്ചത്. കേരളത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നവര്‍ അഴിമതിക്കാരെന്ന് ആക്ഷേപിക്കുകയും, യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയാല്‍ ഈ അഴിമതിക്കാര്‍ സിപിഎമ്മിന് സ്വീകാര്യരാണെന്നും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജേഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു.രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി, ഡിസിസി പ്രസിസന്റ് പി മോഹന്‍രാജ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി, പി സി വിഷ്ണുനാഥ് എംഎല്‍എ, പ്രസാദ് ജോര്‍ജ്, ജേക്കബ് പി ചെറിയാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it