World

നരേന്ദ്ര മോദിക്കെതിരേ സോളില്‍ പ്രതിഷേധം

സോള്‍: സോള്‍ സമാധാന പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയതിനെതിരേ ദക്ഷിണ കൊറിയയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം. മോദി സമാധാന ബഹുമതിക്ക് അര്‍ഹനല്ലെന്നും മോദിക്കു ബഹുമതി നല്‍കുന്നത,് മുമ്പ് അവാര്‍ഡ് നേടിയവരെ അവമതിക്കുന്നതിനു തുല്യമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മോദിക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും അവര്‍ സോള്‍ പീസ് പ്രൈസ് കള്‍ച്ചറല്‍ ഫൗണ്ടേഷനോട് ആവശ്യപ്പെട്ടു.
മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ ധനികരും പാവപ്പെട്ടവരും തമ്മിലുള്ള സാമ്പത്തിക, സാമൂഹിക അന്തരം ഇല്ലാതാക്കിയെന്നു അവകാശപ്പെട്ടുകൊണ്ടാണ് മോദിക്ക് സോള്‍ സമാധാന അവാര്‍ഡ് നല്‍കിയത്. ഗുജറാത്തില്‍ 2002ല്‍ 1000ല്‍ അധികം മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വ്യക്തമായ പങ്കുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് 2005 വരെ മോദിക്ക് യുഎസ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it