Flash News

നരേന്ദ്ര മോഡി അധികാരമൊഴിഞ്ഞാല്‍ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ അച്ചാ ദിന്‍: എ സഈദ്

നരേന്ദ്ര മോഡി അധികാരമൊഴിഞ്ഞാല്‍ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ അച്ചാ ദിന്‍: എ സഈദ്
X
A saeed speach1ദോഹ: ഇന്ത്യയില്‍ നല്ല ദിനങ്ങള്‍ (അച്ചാ ദിന്‍) വരണമെങ്കില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭരണകൂടം അധികാരത്തില്‍ നിന്നൊഴിയണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എ സഈദ്. അച്ചാ ദിന്‍ വരാന്‍ 10 വര്‍ഷമെടുക്കുമെന്ന് മോഡിയും 20 വര്‍ഷം വേണമെന്ന് അമിത്ഷായും പറയുന്നു. എന്നാല്‍, നരേന്ദ്ര മോഡി അധികാരമൊഴിഞ്ഞാല്‍ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ അച്ചാ ദിന്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ എ സഈദ് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ  പങ്ക് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തെ തൂക്കിലേറ്റുമ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിന് നേതൃത്വം കൊടുത്തിരുന്ന പി ചിദംബരം തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ മരണത്തിന് ഉത്തരവാദി ആരെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭരണം കൈയാളുന്നവര്‍ ഇന്ത്യന്‍ ദേശീയതയെ സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയതയുടെയും വഴിയിലൂടെയാണ് കൊണ്ടു പോകുന്നത്. ഇതിന് അടിസ്ഥാനപരമായ മാറ്റമുണ്ടാക്കണം. രോഹിത് വെമൂലയുടെ ആത്മഹത്യയും ജെന്‍യുവിലെ സമരവും ഈ മാറ്റത്തിന്റെ സൂചനകളാണ്. ഇത് രാജ്യത്ത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കണം. പുതിയൊരു സ്വാതന്ത്ര്യ സമരം ഉയര്‍ന്നു വരണം. അതിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി അ്ബ്ദുല്‍ ഹമീദ് സംസാരിച്ചു. തമിഴ്‌നാട്ടിലെ ഒരു പാര്‍ട്ടിയും മുസ്‌ലിംകളുടെയും ദലിതുകളുടെയും വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ മുന്നേറ്റത്തിന് എസ്ഡിപി.ഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ ഫോറത്തിലേക്ക് പുതുതായി കടന്നു വന്ന കേരളം. കര്‍ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 80ഓളം പേരെ എ സഈദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു
ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അ്ബ്ദുല്‍ അസീസ് സുബ്ഹാന്‍ അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സഈദ് കൊമ്മച്ചി, ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് ഷാനവാസ്, സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ഹുസൂര്‍ അഹ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it