Pathanamthitta local

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വര്‍ഗീയത സൃഷ്ടിച്ച് മതേതരത്തെ തകര്‍ക്കാനാണ്  ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഡിസിസി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 133ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്തെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ വീഴ്്ത്തണമെന്ന് ചിന്ത ജനങ്ങളിലുണ്ടായി തുടങ്ങി. സംസ്ഥാനത്ത് ഭരണത്തിലുള്ള പിണറായി സര്‍ക്കാരും ഇപ്പോള്‍ ഇവരോടൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ്  ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എംഎല്‍എ,  മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, മാലേത്ത് സരളാ ദേവി, സതീഷ് കൊച്ചു പറമ്പില്‍,  ഡിസിസി  ഭാരവാഹികളായ എ സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്്ദുല്‍ സലാം, റെജി പൂവത്തൂര്‍,  സുനില്‍പൂല്ലാട്,  ഹരിദാസ് ഇടത്തിട്ട,  സുനില്‍ എസ് ലാല്‍,  പന്തളം പ്രതാപന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it