Flash News

നരേന്ദ്രമോദി യഥാര്‍ഥ ഹിന്ദുവല്ല: കപില്‍ സിബല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍. ഹിന്ദുയിസം വിട്ട മോദി ഹിന്ദുത്വത്തെ ആശ്ലേഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി ഒരുദിവസം എത്ര തവണ ക്ഷേത്രങ്ങളില്‍ പോവുന്നുണ്ടെന്ന് സിബല്‍ ചോദിച്ചു. ഹിന്ദുയിസത്തിന്റെ വികാരങ്ങളെ ബഹുമാനിക്കുന്ന ഒരാള്‍ ക്ഷേത്രങ്ങളെയും ബഹുമാനിക്കും. മോദി ഹിന്ദുമതം വിട്ട ആളാണ്. ഹിന്ദുയിസവുമായി യാതൊരു ബന്ധവുമില്ലാത്ത ഹിന്ദുത്വം സ്വീകരിച്ച ആളാണ് അദ്ദേഹം- സിബല്‍ പറഞ്ഞു. സിബലിന്റെ പ്രസ്താവനയെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. ആരാണ് രാമഭക്തനെന്നും റോം ഭക്തനെന്നും ജനങ്ങള്‍ക്കറിയാമെന്ന് ബിജെപി വക്താവ് ജി വി എല്‍ നരസിംഹന്‍ പറഞ്ഞു. അയോധ്യയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിഷേധിക്കപ്പെട്ടത് ബാബര്‍ ഭക്തികൊണ്ടാണ്. ഹിന്ദുക്കളെ തീവ്രവാദികള്‍ എന്നാണ് കോണ്‍ഗ്രസ് വിളിച്ചതെന്നും നരസിംഹന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it