Flash News

കെജ്‌രിവാള്‍ മോദിയോടുപോലും സൗഹൃദത്തിന് ശ്രമിക്കുന്നയാളെന്ന് പ്രശാന്ത് ഭൂഷണ്‍

കെജ്‌രിവാള്‍ മോദിയോടുപോലും സൗഹൃദത്തിന് ശ്രമിക്കുന്നയാളെന്ന് പ്രശാന്ത് ഭൂഷണ്‍
X
preshanth-bhushan-1

വാഷിങ്ടണ്‍: സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോടുപോലും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് അരവിന്ദ് കെജരിവാള്‍ എന്ന് ആംആദ്മി പാര്‍ട്ടി മുന്‍ നേതാവ് പ്രശാന്ത് ഭൂഷണ്‍. ആദര്‍ശരഹിതനായ കെജരിവാള്‍ അനുകൂല സാഹചര്യം വരുമ്പോള്‍ മോദിയോട് സൗഹൃദം സ്ഥാപിക്കുമെന്നും അതിന് ഒരുമടിയും കാണിക്കാത്ത ആളാണ് കെജരിവാള്‍ എന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
സ്വയം അഴിമതി നടത്താതെ മറ്റുള്ളവരെകൊണ്ട് അഴിമതി ചെയ്യിപ്പിക്കുന്ന മന്‍മോഹന്‍ സിംഗിനെപ്പോലെയാണ് കെജരിവാള്‍ എന്നും തന്നെയും യോഗേന്ദ്രയാദവിനെയും പോലെയുള്ളവരെ ഉപയോഗിച്ച് അധികാരത്തില്‍ കയറിയ കെജരിവാള്‍ പിന്നീട് ഏകാധിപതി ആയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ തിരിച്ചറിവുണ്ടായപ്പോഴാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് സന്ദര്‍ശനത്തില്‍ അവിടുത്തെ ഇന്ത്യക്കാരോടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
Next Story

RELATED STORIES

Share it