kozhikode local

നരിക്കുനിയില്‍ ഹോട്ടലിലെ തീപിടിത്തം പരിഭ്രാന്തി പരത്തി

നരിക്കുനി: നരിക്കുനി അങ്ങാടിയുടെ ഹൃദയഭാഗത്തെ ഹോട്ടലിലെ തീപിടിത്തം പരിഭ്രാന്തി പരത്തി. മെയിന്‍ റോഡിലെ പ്രിന്‍സ് ഹോട്ടലിലാണ് ഇന്നലെ പകല്‍ 10.15 ഓടെ തീപിടിത്തമുണ്ടായത്.
അടുക്കളയിലെ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. ടൗണിന്റെ ഹൃദയഭാഗത്തു തന്നെയുള്ള കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നത് ഏറെ നേരം പരിഭ്രാന്തിയിലാക്കി.
തീപിടിത്ത വാര്‍ത്ത അറിഞ്ഞയുടന്‍ ഒരു കിലോമീറ്ററകലെയുള്ള ചെമ്പക്കുന്നിലെ ഫയര്‍‌സ്റ്റേഷനില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കിയത് വന്‍ ദുരന്തം ഒഴിവാക്കി.
അടുത്തടുത്തായി നിരവധി കെട്ടിടങ്ങളാണ് സമീപത്തുള്ളത്. ആര്‍ക്കും പരിക്കില്ല. സ്റ്റേഷന്‍ ഓഫിസര്‍ ജാഫര്‍ സാദിഖിന്റെ നേതൃത്വത്തിലാണ് അഗ്നിശമന സേന രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വന്‍ ജനക്കൂട്ടം സംഭവമറിഞ്ഞ് തടിച്ച് കൂടിയിരുന്നു. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
Next Story

RELATED STORIES

Share it