kozhikode local

നരിക്കുനിയില്‍ മോഷണ പരമ്പര; ഒരാള്‍ പിടിയില്‍

നരിക്കുനി: നരിക്കുനിയില്‍ ശനിയാഴ്ച രാത്രി മോഷണ പരമ്പര. നാല് കടകളില്‍ പൂട്ട് പൊളിച്ച് മോഷണം നടന്നു. പഴയ ചന്തക്കുളളിലെ കെ പി ഫിഷ് മാര്‍ക്കറ്റ്, ടി കെ എ ഫിഷ് മാര്‍ക്കറ്റ്, സിറ്റി കൂള്‍ബാര്‍, പൂനൂര്‍ റോഡിലെ വി കെ ട്രഡേര്‍സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലായിടത്തും ഒരേ രീതിയില്‍ പൂട്ട് പോളിച്ചായിരുന്നു മോഷണം.
സംഭവത്തില്‍ മടവൂര്‍ രാംപൊയില്‍ വെളയാംപറ്റമ്മല്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ കൊടുവള്ളി പോലിസ് പിടികൂടി. മടവൂര്‍ രാംപൊയില്‍ വെളിയംപെറ്റമ്മല്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി നജ്മുദ്ധീനെ സംശയാസ്പദസാഹചര്യത്തിലാണ് കൊടുവള്ളി പോലിസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പുല്ലാളൂരിലെ കടയില്‍ മോഷണം നടത്തിയ വിവരം നിസാമുദ്ദീന്‍ പോലിസിനോട് സമ്മതിച്ചു.
ഇതിനിടെയാണ് നരിക്കുനി ടൗണിലെ വി കെ ട്രേഡേഴ്സില്‍ മോഷണം നടന്ന വിവരം പോലിസിന് ലഭിച്ചത്. ഞായറാഴ്ച  രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പുലര്‍ച്ചെ ഒന്നരയോടെ കടയിലെത്തി മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതം പോലിസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത് .
മോഷണത്തിനുപയോഗിക്കുന്ന ചുറ്റിക, സ്‌ക്രൂ ഡ്രൈവറുകള്‍, ഗ്ലൗസുകള്‍, മുഖം മൂടികള്‍ എന്നിവ അടങ്ങിയ ബേഗും പോലിസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ നരിക്കുനിയിലെ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു.  താമരശ്ശേരി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it