malappuram local

നരണിപ്പുഴ കായലില്‍ പശുവിന്റെ ജഡം തള്ളി

ചങ്ങരംകുളം: നരണിപ്പുഴ കായലില്‍  ചത്ത പശുവിന്റെ ജഡം തള്ളിയ നിലയില്‍ കണ്ടെത്തി. കഴ്ഞ്ഞ ദിവസം വൈകുന്നേരമാണ്  നാട്ടുകാര്‍ പശുവിനെ പുഴയില്‍ ചത്ത നിലയില്‍ കണ്ടത്തിയത്.   രാത്രി കാലങ്ങളില്‍ നരണി പുഴയിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ കക്കൂസ് മാലിന്യവും അറവ് മാലിന്യവും തള്ളിയിരുന്നു.നിരവധി മേഖലകളിലേക്ക് ശുദ്ധ ജലം എത്തിച്ചേരുന്ന കായല്‍ ഇന്ന് മാലിന്യം പേറിയാണ് ഒഴുകുന്നത്.  ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഗൗരവപൂര്‍വം കൈകാര്യം  ചെയ്യണമെന്നും ചങ്ങരംകുളം, പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിധികളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ തന്നെ ഇരുവിഭാഗവും ഇവിടെ രാത്രി കാല പരിശോധന ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പശുവിന്റെ ജഡം നാട്ടുകാരാണ് പിന്നീട്  കരയ്ക്ക് കയറ്റി കുഴിച്ചിട്ടത്.
Next Story

RELATED STORIES

Share it