World

'നരകമില്ല': പോപ്പിന്റെ പരാമര്‍ശം വളച്ചൊടിച്ചു- വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: നരകം ഇല്ലെന്നു പോപ്പ് പറഞ്ഞതായി ഇറ്റാലിയന്‍ പത്രത്തില്‍ അച്ചടിച്ചു വന്ന അഭിമുഖത്തിന്റെ വിശദീകരണവുമായി വത്തിക്കാന്‍ വാര്‍ത്താകുറിപ്പ് പുറത്തിറക്കി. പോപ്പിന്റേതെന്നു പറയുന്ന അഭിമുഖത്തിലെ സംഭാഷണങ്ങള്‍ വളച്ചൊടിച്ചതാണെന്നാണു കുറിപ്പിലുള്ളത്.
ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും ലാ റിപബ്ലിക ന്യൂസ് പേപ്പര്‍ ഉടമസ്ഥനുമായ യൂജിന്യോ സ്‌കല്‍ഫാരി പോപ്പ് ഫ്രാന്‍സിസുമായി നടത്തിയ അഭിമുഖത്തിലെ നരകത്തെ ചൊല്ലിയുള്ള പരാമര്‍ശമാണ് വിവാദമായത്. പോപ്പ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ യൂജിന്യോ ചേര്‍ക്കുകയായിരുന്നുവെന്നു വത്തിക്കാന്‍ വൃത്തങ്ങള്‍ പറയുന്നു.
മരണശേഷം പാപികളുടെ ആത്മാവ് എവിടേക്കാണു പോവുക എന്ന ചോദ്യത്തിനു മറുപടിയായി പോപ്പ് പാപികളുടെ ആത്മാവ് ശിക്ഷിക്കപ്പെടില്ലെന്നും പശ്ചാത്തപിക്കുന്നവരോട് ദൈവം ക്ഷമിക്കുമെന്നും പറയുന്നു. അവര്‍ നരകത്തില്‍ പതിക്കില്ലെന്നും നരകം ഇല്ലെന്നും പോപ്പ് പറഞ്ഞതായി ലാ റിപബ്ലിക റിപോര്‍ട്ട്് ചെയ്തിരുന്നു. വിവാദപ്രസ്താവന ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളെ ഞെട്ടിച്ചിരുന്നു. പോപ്പിന്റെ പ്രസ്്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ലാ റിപബ്ലിക്കയില്‍ അച്ചടിച്ചുവന്നത് പോപ്പ് പറഞ്ഞതല്ലെന്ന് അറിയിച്ചു വത്തിക്കാന്‍ വാര്‍ത്താകുറിപ്പ് ഇറക്കിയത്.
Next Story

RELATED STORIES

Share it